തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 21ന് അവസാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ 2023 ആഗസ്ത് 21ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്. വൈകി പ്രവേശനം നേടിയവർക്ക് നഷ്ടമായ
പാഠഭാഗങ്ങൾ 2023 ആഗസ്ത് 21ന് ശേഷം
വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ച് നൽകുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള...