തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർ ഹയർ സെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടിയതായി മന്ത്രി വി. ശിവൻകുട്ടി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 26,619 പേരും പ്രവേശനം നേടുകയുണ്ടായി. ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ 4,11,157 വിദ്യാർത്ഥികളാണ്. ജില്ലാ/ജില്ലാന്തര സ്കൂൾ /കൊമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ 2023 ആഗസ്ത് 10,11 തീയതികളിലായി ഓൺലൈനായി സ്വീകരിച്ച് അലോട്ട്മെന്റ് റിസൾട്ട് 2023 ആഗസ്ത് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2023 ഓഗസ്റ്റ് 16,17 തീയതികളിലായി നടത്തുന്നതാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...








