പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും എംബിഎ നേടാം

Aug 8, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:റവന്യൂ വകുപ്പ് ആരംഭിക്കുന്ന എംബിഎ ദുരന്തനിവാരണ കോഴ്സിലേക്ക് CAT, MAT, KMAT പ്രവേശന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാമെന്ന് ഐ.എൽ.ഡി.എം. ഡയറക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണ കോഴ്സ് നടത്തുന്നത്. NAAC A++ അംഗീകാരമുള്ള കേരള യൂണിവേഴ്‌സിറ്റിയാണ് അഫിലിയേഷൻ നൽകിയിട്ടുള്ളത്. അന്താരാഷ്ട തലത്തിലുള്ള സിലബസാണ് കോഴ്സിനുള്ളത്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കാൻ തത്പരരായ വിദ്യാർഥികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടർ അറിയിച്ചു. ഗ്രുപ്പ് ഡിസ്‌കഷൻ ഇൻറർവ്യൂ എന്നിവ ഓഗസ്റ്റ് 22ന് തിരുവനന്തപുരം ഐഎൽഡിഎം ക്യാമ്പസിൽ നടക്കും.

Follow us on

Related News