തിരുവനന്തപുരം:ഗവ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ലഭിച്ച എല്ലാവരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥലങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ പ്രവേശിക്കണം. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 11ന് വൈകിട്ട് 4നകം അഡ്മിഷൻ എടുക്കണം.

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ
തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്...