തിരുവനന്തപുരം:2023 ലെ ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർഥികൾക്ക് ‘KEAM 2023-Candidate Portal ലെ ‘Category List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...