പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പരീക്ഷാ രജിസ്‌ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Aug 1, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്) റെഗുലർ മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 17 വരെയും പിഴയോടുകൂടി ആഗസ്ത് 19 ന് വൈകുന്നേരം 5 മണിവരെയും അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിലെ ഐടി എഡ്യൂക്കേഷ സെന്ററിൽ എംസിഎ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗ്സ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ കൃത്യസമയത്ത് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം.

സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക് പ്രോഗ്രാമിൽ എസ് സി, എസ് ടി, എസ് ഇ ബി സി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 04-08-2023 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 03.08.2023 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089

സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ബോട്ടണി പഠന വകുപ്പിലെ എം എസ് സി പ്രോഗ്രാമിൽ എസ് ടി സംവരണസീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് 2ന് (ബുധനാഴ്ച) അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം.

സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി (ഒന്ന്), പട്ടിക വർഗ്ഗം (ഒന്ന്) മുസ്ലിം (ഒന്ന്) എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2-ന് ഉച്ചക്ക് 2 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം. ഇല്ലാത്തപക്ഷം അനുവദനീയമായ മറ്റു വിഭാഗങ്ങളിൽപെട്ടവരെ പരിഗണിക്കുന്നതാണ്.

പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ് ഡിഗ്രി, ഏപ്രിൽ 2023പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈൻ ആയി 14/08/2023, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.

പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ് ഡിഗ്രി, ഏപ്രിൽ 2023പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈൻ ആയി 14/08/2023, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.

സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ബോട്ടണി പഠന വകുപ്പിലെ എം എസ് സി പ്രോഗ്രാമിൽ എസ് ടി സംവരണസീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് 2ന് (ബുധനാഴ്ച) അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം.

Follow us on

Related News