തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. സര്‍വകലാശാലാ കാമ്പസില്‍ ചേര്‍ന്ന ഫിക്സചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും വനിതകളുടേത് കോഴിക്കോട് ജെ.ഡി.ടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം മത്സരത്തിന് കോഴിക്കോട് ദേവഗിരിയും വനിതകളുടേതിന് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും വേദിയാകും.
ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും. ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ കാമ്പസിലും വനിതകളേടേത് സഹൃദയ കോളേജ് കൊടകരയിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങും. ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.