തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷ സമർപ്പണം പൂർത്തിയായി. ഇന്ന് വൈകിട്ട് നാലു വരെയാണ് ട്രാൻസ്ഫർ അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം. അപേക്ഷാ സമർപ്പണത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്‌മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി ലിസ്റ്റ് പ്രകാരമാണ് കഴിഞ്ഞ മൂന്നുദിവസമായി അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചത്. അപേക്ഷ പരിശോധന പൂർത്തിയാക്കി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അവസരം നൽകിയത്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...