തേഞ്ഞിപ്പലം: പരീക്ഷാ നടത്തിപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പിലാക്കിയ ബാര്‍കോഡ് രീതിയിലുള്ള മൂല്യനിര്‍ണയത്തിലൂടെ പരീക്ഷാഫലം റെക്കോർഡ് വേഗത്തിൽ. സർവകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് അതിവേഗം പ്രസിദ്ധീകരിച്ചത്.
സർവകലാശാലക്ക് കീഴില്‍ ആകെ 72 കോളേജുകളിലാണ് നിലവില്‍ ബി.എഡ്. പ്രോഗ്രാം നടത്തി വരുന്നത്. ജൂലൈ 5 മുതല്‍ 11വരെ നടന്ന 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പ് മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട് എന്നീ 5 ജില്ലകളിലായി ജൂലൈ 18 മുതല്‍ 27 വരെയാണ് നടന്നത്. ഇന്ന് ഫലം പ്രസിദ്ധീകരിച്ചു.