പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ

Jul 27, 2023 at 5:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് സീറ്റുകളുടെയും മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവ് സീറ്റുകളുടെയും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളുടെയും അടിസ്ഥാനത്തിലുള്ള വേക്കൻസി ലിസ്റ്റ് ജൂലൈ 29ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കും.

ഇതുവരെ ഏകജാലക സംവിധാനത്തിൽ, മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ അപേക്ഷിക്കാം. കാൻഡിഡേറ്റ്
ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 29 ന് ഉച്ചയ്ക്ക് 2മുതൽ ജൂലൈ 31ന് വൈകിട്ട് 4 മണിവരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. കൂടുതൽ വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്.

Follow us on

Related News