പ്രധാന വാർത്തകൾ
ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Jul 26, 2023 at 7:21 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോഴ്‌സുകൾ തികച്ചും സൗജന്യമാണ്. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപന്റും നൽകും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും, കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും.
താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം ഓഗസ്റ്റ് പത്തിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 8714269861.

Follow us on

Related News