തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ഇതുവരെ പ്രവേശനം നേടിയത് 4,03,731വിദ്യാർത്ഥികൾ.
മെറിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ 3,930 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 33,854 പേരും അൺ-എയിഡഡ് ക്വാട്ടയിൽ 25,585 പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 27,134 പേരും അടക്കം 4,03,731 വിദ്യാർത്ഥികൾ ഈ വർഷം ഇതുവരെ ആകെ പ്ലസ് വൺ പ്രവേശനം നേടി.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം മലബാർ മേഖലയിലെ ജില്ലകളിൽ പാലക്കാട് മൂവായിരത്തി എൺപത്തി എട്ട് (3,088), കോഴിക്കോട് രണ്ടായിരത്തി ഇരുന്നൂറ്റി പതിനേഴ് (2,217), മലപ്പുറം എണ്ണായിരത്തി മുന്നൂറ്റി മുപ്പത്തി എട്ട് (8,338) വയനാട് നൂറ്റി പതിനാറ് (116), കണ്ണൂർ തൊള്ളായിരത്തി നാൽപത്തി ഒൻപത് (949), കാസർഗോഡ് ആയിരത്തി എഴുപത്തി ആറ് (1076) അപേക്ഷകർ പ്രവേശനത്തിനായി കാത്തിരിക്കുന്നു. ഇത്തരത്തിൽ മലബാർ മേഖലയിൽ 15,784 പേരാണ് ആകെ പ്രവേശനത്തിന് കാത്തിരിക്കുന്നത്.