പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്

Jul 26, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് പഠനവകുപ്പിൽ ഹാജരാകണം.
🌐കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ, ബോട്ടണി പഠനവകുപ്പിലെ എം എസ് സി പ്രോഗ്രാമിൽ എസ് ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ജൂലായ് 31ന് (തിങ്കളാഴ്ച) രാവിലെ 10:30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി ക്യാമ്പസിൽ ഹാജരാകണം.


🌐കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗത്തിൽ സീറ്റുകൾ (എസ് സി -2 , എസ് ടി -1) ഒഴിവുണ്ട്. യോഗ്യരായവർ 27.07.2023 നു ഉച്ചക്ക് 2 മണിക്ക് പഠനവകുപ്പിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് തലവൻ മുൻപാകെ ഹാജരാവേണ്ടതാണ്‌. ഫോൺ: 9663749475

🌐കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി /എസ് ടി വിഭാഗത്തിലും, മറ്റ് വിഭാഗങ്ങളിലുമായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 27.07.23 (വ്യാഴാഴ്ച ) രാവിലെ 10.30 മണിക്ക്‌ വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക്‌ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025,8289918100.


🌐പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ജോയിൻറ് എം എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 29/07/2023 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499
🌐കണ്ണൂർ സർവകലാശാലാ ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31(തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.

Follow us on

Related News