തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ സേനാ വിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1876 സബ് ഇൻസ്പെക്ടർ ഒഴിവുകളാണ് ഉള്ളത്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ 1714 ഒഴിവുമുണ്ട്. ബാക്കിയുള്ള 162 ഒഴിവുകൾ ഡൽഹി പോലീസിലാണ്. ബിരുദധാരികൾക്ക് Personalized. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായം 20നും 25നും ഇടയിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 15ആണ്.
തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിലാണ് നടക്കുക. സബ് ഇൻസ്പെക്ടർ (ജിഡി), സിഎപിഎഫ്: 35,400-1,12,400 രൂപ (ഗ്രൂപ്പ് ബി). സബ്ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), ഡൽഹിപൊലീസ്: 35,400-1,12,400 രൂപ എന്നിങ്ങനെയാണ് ശമ്പള നിരക്ക്. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരിശോധന,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. 100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ https://ssc.nic.in വെബ്സൈറ്റ് സന്ദർശിക്കുക.