തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 2 മുതല്‍ 16 വരെയാണ് കോഴ്‌സ്. താല്‍പര്യമുള്ള കെമിസ്ട്രി, നാനോ സയന്‍സ്, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ജൂലൈ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ (http://ugchrdc.uoc.ac.in). ഫോണ്‍ 0494 2407351.
ഐടിഎസ്ആറില്‍ എം.എ. സോഷ്യോളജി
അപേക്ഷ നീട്ടി
🌐കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി