പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

Jul 22, 2023 at 12:15 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ
വിദ്യാലയങ്ങളിൽ കായിക-കലാ
പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പല സ്കൂളുകളും പിടി പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരാതി ഉയർത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.


ഇത്തരം പിരീഡുകളിൽ മറ്റ് വിഷയങ്ങൾ
പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ
കവർന്നെടുക്കുന്നതിന് തുല്യമാണെന്നും സംഭവം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Follow us on

Related News