പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾ വരുന്നു

Jul 22, 2023 at 6:11 pm

Follow us on

തേഞ്ഞിപ്പലം:2023-2024 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ/സര്‍വകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കുന്നതായിരിക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


തിരുത്താനും ( ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേര്, രജിസ്റ്റര്‍ നമ്പര്‍, ജനന തിയതി എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് പ്രവേശനം നേടിയവര്‍ എന്നിവരൊഴികെ എല്ലാവര്‍ക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

Follow us on

Related News