തിരുവനന്തപുരം: ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന ‘ട്രിപ്പിൾ വിൻ’ പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്.
ജനറൽ / ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ്
യോഗ്യതക്കാർക്കു അപേക്ഷിക്കാം. 3 വർഷ പ്രവൃത്തി പരിചയം ആവശ്യമാണ്. മറ്റുള്ളവർക്കു പരിചയം നിർബന്ധമില്ല. പ്രായപരിധി 39 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് മിസ്സ്ഡ് കാൾ സർവീസ് (ഇന്ത്യ-18004253939, വിദേശം- +918802012345
http://norkaroots.org
http://nifi.norkaroots.org