കോട്ടയം: നാളെ (ജൂലൈ 20) ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് കട്ടപ്പന ഗവൺമെന്റ് കോളജിൽ രജിസ്റ്റർ ചെയ്തവരിൽ സപ്ലിമെന്ററി പരീക്ഷ എഴുതുന്ന ഏതാനും വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം ലബ്ബടക്ക ജെ.പി.എം ആർട്ട്‌സ് ആൻഡ് സയൻസ് കോളജിലേക്ക് മാറ്റി. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഓഗസ്റ്റ് ഏഴിന് തുടങ്ങുന്ന ഏഴാം സെമസ്റ്റർ ബി.ആർക്ക്(2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജൂലൈ 25 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം. ജൂലൈ 26ന് പിഴയോടു കൂടിയും ജൂലൈ 27ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. പരീക്ഷാഫീസിനൊപ്പം 270 രൂപ സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.എച്ച്.എം – ജൂൺ 2023(2019 അഡ്മിഷൻ റഗുലർ, 2015-2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂലൈ 18ലെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു(ജൂലൈ 20) മുതൽ 22 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ് – ജൂലൈ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 24 മുതൽ അതത് കോളജുകളിൽ നടക്കും.
പരീക്ഷാ ഫലങ്ങൾ
കഴിഞ്ഞ മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി ആൻറ് ജെനെറ്റിക് എൻജിനീയറിംഗ്(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 31 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
കഴിഞ്ഞ മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 31 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
ഏപ്രിൽ മാസം നടത്തിയ രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് അടച്ച് ജൂലൈ 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
സബ് സെൻറർ അനുവദിച്ചു
നാളെ (ജൂലൈ 20) തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബി.എ, ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് സബ് സെൻറർ അനുവദിച്ചു. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതണം.