പ്രധാന വാർത്തകൾ
സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തുടങ്ങി: രണ്ടാം അലോട്മെന്റ് ഉടൻ

Jul 13, 2023 at 9:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ആരംഭിച്ചു. ഇന്ന് രാവിലെ 10മുതലാണ് പ്രവേശന നടപടികൾ ആരംഭിച്ചത്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർ ഇന്നും നാളെയുമായി (ജൂലൈ 13,14) അതത് സ്കൂളുകളിൽ എത്തി സ്ഥിര പ്രവേശനം നേടണം. പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരും. ഏകജാലക
സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2023 ജൂലൈ 10 വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 45394 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച
68739 അപേക്ഷകളിൽ 67596 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുകയുണ്ടായി.

\"\"

സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകളും
ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 949 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി, ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 13 ന് രാവിലെ 10 മണി മുതൽ 2023 ജൂലൈ 14 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ നടത്തുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher
Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കണ്ടറി
അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

\"\"

Follow us on

Related News