പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

പി.ജി പ്രവേശനം; സംവരണ സീറ്റുകളിലേക്കുള്ള പ്രത്യേക അലോട്ട്‌മെന്റിന് രജിസ്റ്റർ ചെയ്യാം

Jul 13, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

\"\"

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ഒന്നാം പ്രത്യേക അലോട്മെൻറിനുള്ള രജിസ്‌ട്രേഷൻ/ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 15 വൈകുന്നേരം അഞ്ചു വരെയാണ് സമയപരിധി.

ഈ വിഭാഗങ്ങളിൽ പെടുന്നവർക്കായുള്ള പ്രത്യേക അലോട്ട്‌മെൻറിൽ ഇതു വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവർക്കും നിശ്ചിത സമയത്ത് പ്രവേശനം എടുക്കാൻ സാധിക്കാഞ്ഞവർക്കുമാണ് അവസരം.

\"\"

ഓൺലൈൻ അപേക്ഷയിൽ അപേക്ഷകൻ വരുത്തിയ തെറ്റു മൂലം അലോട്ട്‌മെൻറിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്മെൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതിയതായി നൽകാം.

പ്രത്യേക അലോട്ട്‌മെൻറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. നേരത്തേ നൽകിയ അപേക്ഷയിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുകയും പുതിയ ഓപ്ഷനുകൾ നൽകുകയും ചെയ്യാം.

\"\"

സ്ഥിര പ്രവേശമെടുത്തവർ പ്രത്യേക അലോട്ട്‌മെൻറിൽ അപേക്ഷിക്കുകയും അലോട്ട്‌മെൻറ് ലഭിക്കുകയും ചെയ്താൽ പുതിയതായി ലഭിക്കുന്ന അലോട്ട്‌മെൻറിൽ പ്രവേശനം എടുക്കണം. ഇവരുടെ മുൻ പ്രവേശനം റദ്ദാകും. അതുകൊണ്ടുതന്നെ സ്ഥിരപ്രവേശനമെടുത്തവർ അലോട്ട്‌മെൻറിൽ ഓപ്ഷൻ നൽകുന്‌പോൾ ജാഗ്രത പുലർത്തണം. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് അടച്ചവർക്ക് വീണ്ടും ഫീസ് അടയ്ക്കാതെ പ്രത്യേക അലോട്ട്‌മെൻറിൽ പങ്കെടുക്കാം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമായുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൽ മറ്റു വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷ നൽകാൻ കഴിയില്ല.

\"\"

Follow us on

Related News