SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
കാലടി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 55 ശതമാനം മാർക്കോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം യോഗ്യത നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രായപരിധി 60 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.