പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകൾ: വിശദ വിവരങ്ങൾ അറിയാം

Jul 12, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. ടീച്ചിംഗ് ലേണിംഗ് സെന്ററില്‍ 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. \’ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്‍\’ എന്ന വിഷയത്തില്‍ നടത്തുന്ന കോഴ്‌സിലേക്ക് വിദ്യാഭ്യാസ വിഷയത്തിലെ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം. 2950 രൂപയാണ് കോഴ്‌സ് ഫീ. താല്‍പര്യമുള്ളവര്‍ 20-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ ലിങ്കിനും മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്

ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്‌ഫോമായ സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമില്‍ 2023 ജനുവരി – ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബിരുദതലത്തിലുള്ള ആറ് കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂലൈ 31-ന് ക്ലാസുകള്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ ഇ.എം.എം.ആര്‍.സി വെബ്‌സൈറ്റില്‍. ഫോണ്‍ 9495108193.

\"\"

\’യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്\’
ഷോര്‍ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന \’യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്\’ ഷോര്‍ട് ടേം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 മുതല്‍ 31 വരെ നടക്കുന്ന കോഴ്‌സിലേക്ക് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News