SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുവേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിനു ശേഷം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 2023 ഡിസംബർ 31-ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കോഴ്സിന് അനുയോജ്യരെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രൊസ്പെക്ടസും വിശദവിവരങ്ങളും http://dme.kerala.gov.in ൽ ലഭിക്കും. അപേക്ഷാഫീസായി 100 രൂപ \’\’0210-03-105-99\’\’ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസൽ ട്രഷറി ചെല്ലാൻ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി, പ്ലസ്ടു/തത്തുല്യം, ജാതി, സ്വദേശം/താമസം,സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജുലൈ 25നകം തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ടോ/തപാലിലോ ലഭ്യമാക്കണം. ഫോൺ: 0471-2528569.