SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:ഈ വർഷത്തെ പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ 20വരെ നടക്കും. പരീക്ഷാഫീസ് ജൂലൈ 15 മുതൽ 25 വരെ പിഴയില്ലാതെയും ജൂലൈ 26 മുതൽ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 വരെ) അടയ്ക്കാം. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in).