SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായപ്പോൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത് അരലക്ഷത്തോളം വിദ്യാർത്ഥികൾ. ഈവർഷം എസ്എസ്എൽസി റഗുലർ
പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 4,19,128 ആയിരുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,17,864 ആണ്. ഇതിൽ മൂന്നാംഘട്ടത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രകാരം ഇതുവരെ സംസ്ഥാനത്തെ പ്ലസ് വൺ കോഴ്സിന് പ്രവേശനം നേടിയത് ആകെ 3,38,917 പേരാണ്.
മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അണ്‍ എയ്ഡഡിൽ 11,309ഉം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്മെന്റ് അവസാനിച്ചപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വരുടെ കണക്കനുസരിച്ച് ഇനി പ്രവേശനം ലഭിക്കാനുള്ളത് 78,947 പേർക്കാണ്. എന്നാൽ ഇതിൽ പലരും പോളിടെക്നിക്കുകളിലും ഐടിഐകളിലും മറ്റു കോഴ്സുകളിലും പ്രവേശനം നേടിയിട്ടുണ്ട്. ബാക്കി അരലക്ഷത്തോളം കുട്ടികൾ സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്. ജൂലൈ 8 മുതൽ 12 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഉള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക.