പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

മഴ കാരണം സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെ പ്രഖ്യാപിക്കണം: മന്ത്രി വി.ശിവൻകുട്ടി

Jul 4, 2023 at 8:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലകളിലും അവധി ആവശ്യമെങ്കിൽ അതത് ജില്ലാ കലക്ടർമാർ അത് നേരത്തെ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. എറണാകുളം കാസർഗോഡ് ജില്ലകൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഒട്ടേറെ വിദ്യാർഥികളും അധ്യാപകരും സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് അവധി വിവരം അറിഞ്ഞത്. ഇത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം.

\"\"

നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ അതത് ജില്ലാ കലക്ടർമാരെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മഴ ശക്തമായ സമയത്ത് കുട്ടികൾ സ്കൂളിൽ എത്തുന്നത്തിന് തൊട്ടുമുൻപ് അവധി പ്രഖ്യാപിച്ചാൽ അത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും മന്ത്രിചുണ്ടിക്കാട്ടി. മഴ ശക്തമായതിനെ തുടർന്ന് അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെത്തന്നെ അവധി പ്രഖ്യാപിക്കണം. കലക്ടർമാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവധി കൊടുക്കേണ്ടത് സാഹചര്യം ഉണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News