SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഏകജാലക പ്രവശനത്തിന്‍റെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്മെന്‍റ് ലഭിച്ചവര്‍ നാളെ(ജൂലൈ അഞ്ച്) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.
ബിരുദ ഏകജാലകം; മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഏകജാലക പ്രവേശനത്തിന്‍റെ മൂന്നാം ആലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്മെന്‍റ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശമെടുത്തവരും ജൂലൈ ഏഴിന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ നേരിട്ടെത്തി സ്ഥിര പ്രവേശനം എടുക്കണം. ഈ സമയത്തിനുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രസ്തുത വിഭാഗത്തിനുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റു വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.