പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ജനറൽ നഴ്സിങ് പ്രവേശനം: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവസരം

Jun 30, 2023 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് 2023 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരിൽ നിന്നും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കളായ / ആശ്രിതരായ കുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശിപാർശയ്ക്കായ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും http://dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയുടെ പകർപ്പും എസ്.എസ്.എൽ.സി. അഥവാ തത്തുല്യ സർട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സർവീസ്‌മെൻ ഐഡന്റിറ്റി കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനിക ക്ഷേമ ഡയറക്ടർ, സൈനികക്ഷേമ വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം- 33 എന്ന മേൽ വിലാസത്തിൽ ജൂലൈ 20ന് വൈകിട്ട് 5ന് മുമ്പ് നൽകണം.

\"\"

Follow us on

Related News