SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തിരുവനന്തപുരം എസ്എംവി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലണം. ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
വിദ്യാർത്ഥികളുടെ പ്രതിജ്ഞ
🌐പുകയും പുകയില്ലാത്തതുമായ പുകയിലകളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും ഗുരുതരമായ രീതിയിൽ എന്റെയും എന്റെ സുഹൃത്തുക്കളുടെയും
കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ ബാധിക്കാനിടയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.👇👇
🌐എതെങ്കിലും തരത്തിലുള്ള പുകയിലയുടെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗത്തിൽ നിന്ന് പിൻമാറാൻ എന്റെ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ബോധവൽക്കരിക്കാനും ഞാൻ സന്നദ്ധനാണ്
🌐സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ ജീവിതത്തിലൊരിക്കലും പുകയില ഉത്പന്നങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും
ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.
🌐സ്കൂൾ പരിസരങ്ങളിലോ സമീപപ്രദേശങ്ങളിലോ പുകയിലയുടെ ഉപയോഗം കണ്ടെത്തിയാൽ അക്കാര്യം സ്കൂളിലെ പ്രധാനാധ്യാപകനെയോ അധ്യാപകരെയോ അറിയിക്കാനും ഞാൻ സന്നദ്ധനാണ്.
🌐വ്യക്തികളെയും കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യവിപത്തായ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ
അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ഇല്ലെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
🌐 ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.