SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തൃശൂർ: ഗവ. നഴ്സിങ് കോളജിൽ വിവിധ വകുപ്പുകളിലായി ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവ. നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതും, കെ.എൻ.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 20,500 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്കാണ് (2023-24) നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 27നു രാവിലെ 11ന് തൃശൂർ ഗവ. നഴ്സിങ് കോളജ് പ്രിൻസപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.