SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിങ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ പ്രോഗ്രാം പ്രവേശന നടപടികൾ ജൂൺ 26 മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് http://polyadmission.org/dhm ഓൺലൈനായി അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ജൂലൈ 31 വരെ അപേക്ഷകൾ ഓൺലൈനായി നൽകാം.