SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുന്നാവായ: സ്കൂൾ പഠനയാത്രകളുടെ തിരക്കേറുകയാണ് ചങ്ങമ്പള്ളി കളരിയിൽ. മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട ഈ പുരാതന കളരി ഇന്ന് ഒരു ഔഷധോധ്യാനം കൂടിയാണ്. ഈ അധ്യയന വർഷം ആദ്യമെത്തിയത് തിരുന്നാവായ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ്. മാമാങ്ക സ്മാരകങ്ങളായ ചങ്ങമ്പള്ളി കളരി. പഴുക്കാമണഡപം, മരുന്നറ, നിലപാട് തറ, മണിക്കിണർ എന്നിവയുടെ ചരിത്രമാണ് ഈ പഠനയാത്രകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ തുറക്കുന്നത്.
വിവിധ വിദ്യാർഥി ക്ലബ്ബുകൾ മുഖേന വിവിധ ജില്ലകളിലെ വിദ്യാലയങ്ങൾ തുഞ്ചൻ പറമ്പ് വഴി കുട്ടായി പടിഞ്ഞാറെ കര ബീച്ചും, കടൽ തീരങ്ങളിലെ വിദ്യാലയങ്ങൾ മാമാങ്ക സ്മാരകം വഴി രായിരനല്ലൂർ മലയിലും സമാപിക്കുന്ന വിധമാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. തിരുന്നാവായ സന്ദർശിക്കുന്നതിന് അനുമതി നൽകി കൊണ്ട് വർഷ്ങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
പുരാവസ്തു വകുപ്പിന് കിഴിലുളള മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിദ്യാത്ഥികളെ സ്വീകരിക്കാൻ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സൂചന ബോർഡുകൾ, ചരിത്ര വിവരണ ബോർഡുകൾ പുനസ്ഥാപിച്ചു. സ്മാരകങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു . ചരിത്ര വിവരണത്തിനും നടത്തിപിന്നുമായി സ്മാരകം സംരക്ഷണത്തിനും മായി കെയർ ടേക്കറെ നിയമിച്ചിട്ടുണ്ട്. മാമാങ്ക സ്മാരകങ്ങളുടെ നടത്തിപ്പ് ചുമത മലപ്പുറം ഡി ടി പി സി ക്കാണ്. സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് കെയർട്ടേക്കർ ചിറക്കൽഉമ്മർ , ജീവനക്കാരായ എം.പി.ഗീത,
എ.കെ .ഹരിദാസ് . പി.പി.വിഷ്ണു എന്നിവർ ചേർന്നാണ് വിവരങ്ങൾ കൈമാറുന്നത്.