SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തേഞ്ഞിപ്പലം:ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജൂലായ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിഭാഗം അവസാന സെമസ്റ്റര്‍ എം.എസ് സി. മാത്സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസ്‌ക്‌സ്, അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോ ബയോളജി, എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
നവകേരള സ്‌കോളര്‍ഷിപ്പ്
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (മോഡ്-1) അപേക്ഷിക്കാനുള്ള സമയം ജൂലായ് അഞ്ച് വരേക്ക് നീട്ടി. തപാലിലും ഇ-മെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
ഇന്റഗ്രേറ്റഡ് എം.എസ് സി. കോഴ്‌സുകളായ കോഴ്‌സുകളായ ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സുകളായ ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ്, സോഷ്യോളജി എന്നിവയുടെ റഗുലര്‍, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.കോം. (സി.സി.എസ്.എസ്.) നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പി.എച്ച്.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍ 2023 പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, അതത് വകുപ്പ് മേധാവികള്‍/ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോളേജ്/ ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലെ ലിങ്കില്‍ 25-നകം സമര്‍പ്പിക്കണം.