SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്.സി നഴ്സുമാരെ (സ്ത്രീ) നിയമിക്കുന്നു. നഴ്സിങ്ങിൽ ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി/എം.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയവും വേണം. ഡിഗ്രി സർട്ടിഫിക്കറ്റിന്റെ എച്ച്ആർഡിയും, ഡാറ്റഫ്ലോയും നിർബന്ധമാണ്. പ്രായപരിധി 35 വയസ്. സൗദ്യ അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ജൂൺ 24നു മുമ്പ് gcc@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: http://odepc.kerala.gov.in, 0471-2329440/41/42/6238514446.