പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

പ്ലസ് വൺ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി അപേക്ഷ 19വരെ: വിശദവിവരങ്ങൾ അറിയാം

Jun 15, 2023 at 11:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 19വരെ സമർപ്പിക്കാം. നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിനാണ് ജൂൺ 19നകം സമർപ്പിക്കേണ്ടത്.

പ്ലസ് വൺ പരീക്ഷാഫലം വന്നു: ഫലം അറിയാനുള്ള ലിങ്ക്

ഫീസ് വിവരങ്ങൾ
🌐പുനർമൂല്യനിർണ്ണയം – Rs. 500/- per subject
🌐സൂക്ഷ്മപരിശോധന – Rs. 100/- per subject
🌐ഫോട്ടോകോപ്പി
Rs. 300/- per subject Head of Account – \”0202-01-102-97-03 (other receipts)\”

\"\"

🌐ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്, ഡിമാന്റ് ഡ്രാഫ്റ്റ് (Drawn in favour of Joint Director, Examinations (Higher Secondary Wing). Directorate of General Education. Thiruvananthapuram) മുഖാന്തിരം അതാതു സ്കൂൾ പ്രിൻസിപ്പൽമാർ മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ
സമർപ്പിക്കേണ്ടതാണ്. ഗവൺമെന്റ്/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ പൂരിപ്പിച്ച
അപേക്ഷകളോടൊപ്പം പുനർമൂല്യനിർണ്ണയ ഫീസ് കൈപ്പറ്റി, 20/06/2023 ന് പി.ഡി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും, സ്കൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്.

\"\"


ഫോട്ടോകോപ്പി, സ്കൂട്ടിനി എന്നിവയ്ക്കായുള്ള അപേക്ഷാ ഫീസ് 0202-01-102-97-03 (other receipts) എന്ന ശീർഷകത്തിൽ ട്രഷറിയിൽ
അടക്കണം.

റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാർ തുക അനുവദിച്ച് നൽകിയതിനുശേഷം, ബാക്കിയുള്ള തുക ബന്ധപ്പെട്ട ശീർഷകത്തിൽ ട്രഷറിയിൽ അടച്ച്ചെ ലാന്റെ പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേണ്ടതും അസൽ ആഡിറ്റിന്
ഹാജരാക്കേണ്ടതുമാണ്. എന്നാൽ അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും പുനർമൂല്യ നിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ ട്രഷറികളിൽ അടക്കണം.

\"\"

റീഫണ്ടിന് അർഹരായ അൺഎയ്ഡഡ് സ്കൂൾ വിദ്യാർത്ഥികളുടെ അപേക്ഷ ചെലാൻ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അതാത് പ്രിൻസിപ്പൽമാർ മുഖേന ഹയർ സെക്കന്ററി ഡയറക്ടറേറ്റിലേയ്ക്ക് അയച്ചു നൽകേണ്ടതാണ്. അപേക്ഷാഫോറങ്ങൾ അതാതു സ്കൂളുകളിൽ ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ നിന്നും ലഭിക്കും.
പ്രസ്തുത വിവരങ്ങൾ പ്രിൻസിപ്പൽമാർ ജൂൺ 21നകം i-Exam മുഖേനയുള്ള ലിങ്കിലൂടെ അപ്ലോഡ് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.

\"\"

Follow us on

Related News