SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
മലപ്പുറം: കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെന്ന് മന്ത്രി ആർ.ബിന്ദു. പരീക്ഷാ പരിഷ്കരണ കമ്മീഷന്റെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അതത് സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് ചോദ്യബാങ്കുകൾ തയ്യാറാക്കി നൽകുന്നതാണ് പരീക്ഷ പരിഷ്കരണ കമ്മീഷന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്.
ഇത്തരത്തിൽ ഓരോ സർവകലാശാലയും തയ്യാറാക്കി നൽകുന്ന ചോദ്യ ബാങ്കുകളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ വിദ്യാർത്ഥികളെ തയ്യാറാക്കുകയും ചെയ്യുന്ന രീതിയാണിത്. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾ സർവകലാശാല തലങ്ങളിൽ നടക്കുകയാനെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.