SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) ജൂലൈയിൽ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫ്രഷ്/റീ-റെജിസ്‌ട്രേഷനായി ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30 ആണ്.
കോഴ്സ് വിവരങ്ങൾ
🌐എം.ബി.എ റൂറൽ ഡെവലപ്‌മെൻറ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്‌മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെൻറ്, കൗൺസെലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പണം
പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്കുകൾ വഴി ഓൺലൈനായി സമർപ്പിക്കണം. https://ignouadmission.samarth.edu.in//https://onlinerr.ignou.ac.in/ ഇഗ്‌നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയ്മും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്.
വിശദവിവരങ്ങൾക്കായ് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി.ഓ. തിരുവനന്തപുരം -695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 2344113/2344120/9447044132. ഇമെയിൽ:rctrivandrum@ignou.ac.in.