പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

എംജി പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റം, പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാ തീയതികൾ

Jun 9, 2023 at 10:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കോട്ടയം:ജൂൺ 20 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി – ഫെബ്രുവരി 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എം.എസ്.സി ഹോംസയൻസ് – മാർച്ച് 2023(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3(2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019,2018,2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്), കോംപ്ലിമെൻററി പ്രാക്ടിക്കൽ(മാത്തമാറ്റിക്‌സ് മോഡൽ 1, ഇക്കണോമിക്‌സ് മോഡൽ 2 ഫോറിൻ ട്രേഡ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

നാലാം സെമസ്റ്റർ ബി.വോക് കളിനറി ആർട്‌സ് ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് – മെയ് 2023(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ ആലുവ, സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമനിൽ നടക്കും.

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്‌സ് മോഡൽ 2 കമ്പ്യൂട്ടർ സയൻസ്(സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2020,2019,2018,2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ സോഫ്‌റ്റ്വെയർ ലാബ്-1 ഇൻട്രൊഡക്ഷൻ ടു വെബ് ടെക്‌നോളജീസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15,16 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി – ഏപ്രിൽ 2023(സി.ബി.സി.എസ് – 2020 അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രമായുള്ള സ്‌പെഷ്യൽ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 16ന് ഇടത്തല, അൽ-അമീൻ കോളജിൽ നടക്കും.

\"\"

പരീക്ഷാ ഫലങ്ങൾ
എം.എസ്.സി സൈബർ ഫോറൻസിക് (പി.ജി.സി.എസ്.എസ് – സ്‌പെഷ്യൽ സപ്ലിമെൻററി) നാലാം സെമസ്റ്റർ – മാർച്ച് 2023, മൂന്നാം സെമസ്റ്റർ – ഡിസംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 23 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

2022 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 23 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

2023 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത ഏഴാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് (2010,2011,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 22 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

\"\"

പരീക്ഷാ തീയതി
ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എച്ച്.ആർ.എം(2007 മുതൽ 2017 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ 2008 അഡ്മിഷൻ ഒന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 20നും 2009 അഡ്മിഷൻ ഒന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 22നും നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ എം.ബി.എ(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ജൂലൈ മൂന്നിന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ

\"\"

Follow us on

Related News