SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ അധ്യായ വർഷത്തിലെ ആറാം പ്രവൃത്തിദിനം ഇന്ന്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ഔദ്യോഗിക കണക്കെടുപ്പ് ആറാം പ്രവൃത്തിദിനമായ ഇന്നു നടക്കും. ഈ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണു ഗവ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം നടക്കുക. കുട്ടികളുടെ എണ്ണത്തിന്റെയും പീരിയഡുകളുടെയും അടിസ്ഥാനത്തിലാണ് അധിക തസ്തിക
കൾ ആവശ്യമുണ്ടോ, നിലവിലുള്ള തസ്തികകൾ ഇല്ലാതാകുമോ, തസ്തിക പുന:ക്രമീകരണം ആവശ്യമാണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക.
സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ശരിയായ കണക്ക് ഇന്ന് നൽകണം. കുട്ടികളുടെ വിഭാഗം, പഠന മാധ്യമം, ഭാഷ എന്നിവ തിരിച്ചുള്ള കണക്ക് വൈകിട്ട് \”സമ്പൂർണ പോർട്ടൽ\’\’ വഴി സ്കൂളുകളിൽ നിന്നു നൽകണം. വൈകിട്ട് 5വരെയാണ് ഇതിനുള്ള സമയം. വിവരങ്ങൾ അപ്‌ലോഡ് ചെയ്ത ശേഷം തിരുത്തലുകൾക് അവസരം ഉണ്ടാവില്ല. കഴിഞ്ഞ വർഷവും കുട്ടികളുടെ കണക്കെടുപ്പു നടന്നെങ്കിലും തസ്തിക നിർണയം പൂർത്തിയായത് അധ്യയന വർഷത്തിന്റെ അവസാനമാണ്. ഈ വർഷത്തെ നടപടികൾ ഇന്നു തുടങ്ങുന്നതോടെ കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം പഴങ്കഥയാകും.