SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്റിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.സ്പെഷൽ സ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര
സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ, മൾട്ടിപ്ൾ ഡിസെബിലിറ്റി, ഇന്റലക്ച്വൽ ആൻഡ് ഡെവലപ്മെന്റൽ
ഡിസെബിലിറ്റീസ് (IDD) എന്നീ കോഴ്സുകളിലേക്കാണ് അവസരം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 5ആണ്. 50 ശതമാനം മാർക്കോടെ പ്ലസ് ടു/ വി.എച്ച്.എസ്.സി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ http://nipmr.org.in വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്
9498306022, 8281430859 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.