SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും \’\’വലിച്ചെറിയല്‍ മുക്ത വിദ്യാലയ\’\’ പ്രഖ്യാപനം നടത്താൻ നിർദേശം. കേവല പ്രഖ്യാപനം എന്നതിലുപരി കുട്ടികളാരുംതന്നെ സ്കൂൾ ക്യാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കള്‍ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിനു കുട്ടികളെ സജ്ജമാക്കാനുമുള്ള നടപടികളാണ് ഇതിലൂടെ ഉദേശിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണം. കയ്യിലുള്ള മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുക എന്ന ശീലം കുട്ടികളിൽ ഉണ്ടാക്കരുത് എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങളിലാണ് \’\’വലിച്ചെറിയൽ മുക്ത വിദ്യാലയ പ്രഖ്യാപനം\’\’ ജൂൺ അഞ്ചിന് നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ശുചിത്വ വിദ്യാലയം എന്ന സാക്ഷാൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.
ശുചിത്വ വിദ്യാലയം
കുട്ടികളില്‍ ശുചിത്വ ശീലവും, ശുചിത്വബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങള്‍ ആക്കിമാറ്റാനും സഹായകമായ ക്യാമ്പയിന്‍ ആണ് \’\’ശുചിത്വവിദ്യാലയം.. ഹരിതവിദ്യാലയം\’\’ ക്യാമ്പയിൻ. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സ്കൂള്‍ കുട്ടികളില്‍ ശുചിത്വം സംബന്ധിച്ച ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാന്‍ ഈ ക്യാമ്പയിന്‍ വഴി കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഈ ക്യാമ്പയിൻ ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്.