SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ച് 12 മണിക്കൂറുകൾ പിന്നിട്ടപ്പോൾ അപേക്ഷ സമർപ്പിച്ചത് 75,000ത്തോളം പേർ. ഇന്നലെ വൈകിട്ട് 4മുതലാണ് അപേക്ഷ
അപേക്ഷ സമർപ്പണം ആരംഭിച്ചത്.
രാത്രി 10വരെയുള്ള കണക്ക് പ്രകാരം
69,030 പേർ അപേക്ഷ കൺഫേം ചെയ്തു. അപേക്ഷ നൽകുന്നതിനു മുന്നോടിയായി 91,620 വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ഇനി 7 ദിവസമാണ് അപേക്ഷ സമർപ്പണത്തിന് അവശേഷിക്കുന്നത്.
ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് പാലക്കാട് ജില്ലയിൽ നിന്നാണ്. ആകെ 9223 പേരാണ് 12 മണിക്കൂറിൽ അപേക്ഷ നൽകിയത്.
തിരുവനന്തപുരത്ത് -6420 പേരും , കൊല്ലത്ത്- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം-3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂർ- 4940, പാലക്കാട്-7688, മലപ്പുറം-
7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂർ- 4530, കാസർകോട്- 3025. ജൂൺ 13നാണ് ട്രയൽ അലോട്ട്മെന്റ് നടക്കുക. 19ന് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.