SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്നുമുതൽ. ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് വൈകിട്ട് 4മുതലാണ് ആരംഭിക്കുക. അഡ്മിഷൻ പോർട്ടലിൽ വൈകിട്ട് നാലിനകം ഇതിനുള്ള സംവിധാനംലഭ്യമാകും. ജൂൺ 9വരെ
അപേക്ഷ നൽകാൻ കഴിയും.
http://admission.dge.kerala.gov.in വഴി പ്ര
വേശിച്ച് ‘Click for Higher Secondary
Admission\’ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് വേണം അപേക്ഷ നൽകാൻ. \’Click for Higher സെക്കന്ററി (Vocational) Admission\’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ സമർപ്പണത്തിന് ശേഷം ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ഇതിനു ശേഷം ആദ്യ അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.