പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

സ്കൂൾ തസ്തിക നിർണയത്തിനുള്ള വിവരശേഖരണം ജൂൺ 7ന്: ഉത്തരവ് പുറത്തിറങ്ങി

Jun 1, 2023 at 6:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ തസ്തിക നിർണയത്തിനായി 2023-24 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും സമ്പൂർണ്ണ വെബ് പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കാനുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഈഅധ്യയനവർഷം ജൂൺ ഒന്നിനു സ്കൂൾ തുറക്കുന്നതിനാലും, 3-ാം തീയതി ശനിയാഴ്ച പ്രവൃത്തിദിനം ആയതിനാലും, ജൂൺ 7 ആണ് ആറാം പ്രവൃത്തിദിനം . ഈ സാഹചര്യത്തിൽ
വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.


🌐ആറാം പ്രവർത്തി ദിനത്തിൽ (2023 ജൂൺ 7) വൈകുന്നേരം 5 മണിവരെ മാത്രമാണ് വിദ്യാലങ്ങളിൽ നിന്നും സമ്പൂർണ്ണയിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ കഴിയുക.
🌐സമ്പൂർണ്ണ ഓൺലൈൻ വെബ് പോർട്ടലിൽ നൽകുന്ന ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണ്ണയം നടത്തുന്നത് എന്നതിനാൽ ഓരോ സ്കൂളുകളിലേയും മുഴുവൻ കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായും പൂർണ്ണമായും നൽകേണ്ടതാണ്.
🌐ആറാം പ്രവൃത്തിദിനത്തിൽ 2023 ജൂൺ 7, വൈകിട്ട് 5ന് ശേഷം, അതുവരെ സമ്പൂർണ്ണയിൽ രേഖപ്പെടുത്തിയിട്ടുളള വിവരങ്ങൾ ഫ്രീസ് ചെയ്ത് സമന്വയയിലേയ്ക്ക് സിങ്ക് ചെയ്യപ്പെടുന്നതിനാൽ, സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ തസ്തിക നിർണ്ണയത്തിനായി അതിനുശേഷം പരിഗണിക്കപ്പെടുന്നതല്ല.

\"\"

🌐സമ്പൂർണ്ണയിൽ രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ കൃത്യത
ഉറപ്പുവരുത്താൻ, പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട
എ.ഇ.ഒ/ഡി.ഇ.ഒ മാർക്കും, എ.ഇ.ഒ/ഡി.ഇ.ഒ മാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട ജില്ലാ ഉപഡയറക്ടർമാർക്കും, ജില്ലാ ഉപഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേയ്ക്കും നൽകേണ്ടതാണ്.
🌐ലോവർ പ്രൈമറി തലത്തിൽ അധിക ഭാഷ (അറബിക് കൊങ്കിണി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ് ക്ലാസ്സുകളിൽ പാർട്ട് ഒന്ന്, രണ്ട് – മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തണം. പിന്നീടുളള മാറ്റങ്ങൾ പരിഗണിക്കില്ല. തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നൽകിയത് മൂലം ഡിവിഷൻ/തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദി പ്രധാനാധ്യാപകൻ ആയിരിക്കും.

\"\"


🌐കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണ്ണയിൽ രേഖപ്പെടുത്തുമ്പോൾ മീഡിയം അടിസ്ഥാനപ്പെടുത്തിയുളള
വിവരങ്ങളുംഅടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളും ഭാഷ കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായതോ അപൂർണ്ണമായതോ ആയ വിവരങ്ങൾ
നൽകിയിട്ടുണ്ടെങ്കിൽ ആയത് പിന്നീട് തിരുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
🌐നിലവിൽ ആറാം പ്രവൃത്തി ദിന ഫോർമാറ്റിൽ വരുത്തിയിട്ടുളള മാറ്റങ്ങൾക്ക് അനുസരിച്ചുള പുതിയ ഫോർമാറ്റിൽ വേണം വിവരങ്ങൾ ശേഖരിക്കേണ്ടതും സമ്പൂർണ്ണയിൽ രേഖപ്പെടുത്തലുകൾ
വരുത്തേണ്ടതും. കൂടാതെ, നിലവിലത്തെ ആറാം പ്രവൃത്തി ദിന ഫോർമാറ്റിൽ, ആകെ എസ്.സി, എസ്.ടി, മുസ്ലീം, അദർ ഒ.ബി.സി, മുസ്ലീം ആദർ ഒ.ബി.സി ഒഴികെയുളള ഒ.ബി.സി, മുന്നോക്ക വിഭാഗം എ.പി.എൽ, ബി.പി.എൽ എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്. പഠന മാധ്യമം ഏതാണ് എന്നതും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ, ഭാഷാടിസ്ഥാനത്തിലുളള എണ്ണം
രേഖപ്പെടുത്തുമ്പോൾ, നിലവിലുളള സംസ്കൃതം, ഉറുദു, അറബിക് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നട, ഗുജറാത്തി, കൊങ്കിണി, അഡിഷണൽ ഹിന്ദി എന്നിവയുടെ എണ്ണം കൂടി രേഖപ്പെടുത്തണം.

\"\"


🌐സമ്പൂർണ്ണയിലെ ഡാഷ്ബോർഡിൽ കാണുന്ന വിവരങ്ങൾ യു.ഐ.ഡി വാലിഡേഷൻ മെനു പരിശോധിച്ച് യു.ഐ.ഡി വിവരങ്ങൾ വാലിഡേറ്റ് ചെയ്യേണ്ടതും ഇൻവാലിഡ് ഡാറ്റയുണ്ടെങ്കിൽ വിവരങ്ങൾ കൃത്യമാക്കുവാൻ പ്രാധാനാധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
🌐വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് രക്ഷിതാവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഉടൻ തന്നെ അനുവദിക്കേണ്ടതും യു.ഐ.ഡി ഉൾപ്പെടെയുളള സമ്പൂർണ്ണയിലെ വിവരങ്ങൾ പുതിയ സ്കൂളിലേയ്ക്ക് മാറ്റി നൽകണം. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പക്ഷം മറ്റൊരറിയിപ്പില്ലാതെ തന്നെ
ബന്ധപ്പെട്ട പ്രധാനാധ്യാപകനെതിരെ ചട്ടപ്രകാരമുളള നടപടികൾ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്.

\"\"

🌐ഏതെങ്കിലും വിദ്യാർത്ഥിയുടെ യു.ഐ.ഡി വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റെരു സ്കൂളിൽ രേഖപ്പെടുത്തിയതായി കാണുകയും എന്നാൽ ആ സ്കൂളുകളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ വിവരം അറിയിച്ചുകൊണ്ട് അതാത്
വിദ്യാഭ്യാസ ഓഫീസർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.
🌐 യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിർണ്ണയത്തിന് പരിഗണക്കൂ എന്നതിനാൽ ആറാം പ്രവൃത്തി ദിനത്തിൽ റോളിലുളള എല്ലാ കുട്ടികൾക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകർ
പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്നാൽ യു.ഐ.ഡി ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും അവർക്ക് അവകാശപ്പെട്ട സ്കൂൾ പ്രവേശനം നിഷേധിക്കരുത്.
🌐സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുളള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം വിശകലനം ചെയ്ത് അന്നേ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകരാത്തിനു സമർപ്പിക്കണം.

\"\"


🌐പുതിയ അധ്യയന വർഷത്തിൽ ആറാം പ്രവൃത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായും പാലിക്കേണ്ടതാണ്.
🌐ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി.ഇ/മറ്റ് അനുബന്ധ ഓഫീസുകൾ മുതലായവർ ഒരു ഏജൻസിയ്ക്കും കൈമാറരുതെന്നും ഉത്തരവിൽ പറയുന്നു.

\"\"

Follow us on

Related News