പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻ

Jun 1, 2023 at 4:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 24 തസ്തികകളിലെ നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. നിയമനം നടത്തുന്ന വകുപ്പുകളും തസ്തികകളും (ജില്ലാതലം, സംസ്ഥാനതലം) സംബന്ധിച്ച വിശദവിവരങ്ങൾ താഴെ നൽകുന്നു.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🌐കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ).
🌐എറണാകുളം, വയനാട് ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ കവാടി.

എൻ.സി.എ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🌐വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സ വകുപ്പിൽ നഴ്സ് ഗ്രേഡ് 2(ആയുർവേദം)(മുസ്ലിം, എൽ.സി/എ.ഐ, ഈഴവ).
🌐എറണാകുളം ജില്ലയിൽ എൻ.സി.സി/
സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്2 (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം)(പട്ടികജാതി).
🌐ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ പട്ടികവർഗം).

\"\"

സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🌐കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (പട്ടികവർഗം).

സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🌐വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം)

എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🌐കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ
സസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) (ഹിന്ദു നാടാർ, മുസ്ലിം, ഒ.ബി.സി, ഈഴവ/തിയ്യ/
ബില്ലവ, പരിവർത്തിത ക്രിസ്ത്യാനികൾ, എൽ.സി/എ.ഐ, പട്ടികവർഗം),
🌐കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം) എൽ.സി/എ.ഐ, ഒ.ബി.സി)

\"\"

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🌐കേരള വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) (ജ്യോഗ്രഫി).
🌐കേരള വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (മാത്തമാറ്റിക്സ്).
🌐കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി).
🌐ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ(സിവിൽ) -ഹാർബർ എൻജിനീയറിങ് വകുപ്പിലെ സബോർഡിനേറ്റ് ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം.
🌐ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ.

\"\"


🌐സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്ട്രോപ്ലേറ്റിങ്).
🌐കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ.
🌐കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (ജനറൽ കാറ്റഗറി, സൊസൈറ്റികാറ്റഗറി).
🌐ജല അതോറിറ്റിയിൽ കോൺഫി ഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2.
🌐സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ.
🌐കേരള സ്റ്റേറ്റ് ഹാൻം വീവേഴ്സ് കോ
ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൽ ലാസ്റ്റ്ഗ്രേഡ് എംപ്ലോയി.
🌐ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ ആയുർവേദ തെറപ്പിസ്റ്റ് (ഫീമെയിൽ).
🌐ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ ആയുർവേദ തെറപ്പിസ്റ്റ് (മെയിൽ).

\"\"

Follow us on

Related News