SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തേഞ്ഞിപ്പലം:\’മാലിന്യമുക്തം നവകേരളം\’ പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സ്‌കീം ജൂണ്‍ 3ന് താമരശ്ശേരി ചുരം ശുചീകരിക്കും. കോഴിക്കോട് ജില്ലാ എന്‍.എന്‍.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ 700-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ചുരം വ്യൂ പോയിന്റില്‍ തുടങ്ങുന്ന പരിപാടി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും കോഴിക്കോട് കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകുമെന്നും സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു.