SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി വിദ്യാവാൻ ആപ്പ് നിർബന്ധം. രക്ഷിതകൾക്ക് ഏറെ ഉപകാരപ്രദമായ ഈ ആപ്പ് മുൻവർഷങ്ങളിൽ നടപ്പാക്കിയിരുന്നെങ്കിലും ഈ വർഷം ഗതാഗത വകുപ്പ് ഇത് നിർബന്ധമാക്കുകയാണ്. സ്കൂൾ വാഹനത്തിന്റെ വേഗം, യാത്രാ റൂട്ട്, വാഹനം എപ്പോൾ പുറപ്പെട്ടു, നിലവിൽ എവിടെയെത്തി എന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾ ആപ്പിൾ ലഭിക്കും.
ആപ്പിലൂടെ രക്ഷിതാവിന് ഡ്രൈവർ, വാഹനത്തിലെ സഹായി, സ്കൂൾ അധികൃതർ എന്നിവരുമായി ബന്ധപ്പെടാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് https://play.google.com/store/apps/details?id=com.kmvd.surakshamitr ഡൗൺലോഡ് ചെയ്ത ശേഷം ആപ്പ് രജിസ്റ്റർ ചെയ്യാൻ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം. അപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 15052799 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.