പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

എംജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങളും

May 24, 2023 at 11:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: 2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ മലയാളം(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ആറു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് – 2021 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച്
ജൂൺ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡാറ്റ അനലിറ്റിക്‌സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എംഎ എക്കണോമെട്രിക്സ് (പി.ജി.സി.എസ്.എസ് – റഗുലർ,ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 7വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

പരീക്ഷകൾക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജൂൺ ആറു മുതൽ ഒൻപതു വരെ ഫീസടച്ച് അപേക്ഷിക്കാം. ജൂൺ 10 മുതൽ 12 വരെ പിഴയോടു കൂടിയും ജൂൺ 13ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് നാളെ(മെയ് 26) വരെ ഫീസടച്ച് അപേക്ഷിക്കാം.

\"\"

മെയ് 27 മുതൽ 29 വരെ പിഴയോടു കൂടിയും മെയ് 30ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ, ബി.കോം (സ്‌പെഷ്യൽ സപ്ലിമെൻററി 2020 അഡ്മിഷൻ) പരീക്ഷകൾക്ക് ജൂൺ മുന്നു മുതൽ ആറു വരെ ഫീസടച്ച് അപേക്ഷിക്കാം. ജൂൺ ഏഴിനും എട്ടിനും പിഴയോടു കൂടിയും ജൂൺ ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിദ്യാർഥികൾ പരീക്ഷാഫിസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കിൽ(പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.

\"\"

Follow us on

Related News