പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

14 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; എംജി സർവകലാശാലയ്ക്ക് മന്ത്രിയുടെ അഭിനന്ദനം

May 21, 2023 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി 14 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിച്ച മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആര്‍. ബിന്ദുവിന്റെ അഭിനന്ദനം. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ കോഴ്‌സുകളുടെ ഫലമാണ് ഇന്നലെ(മെയ് 20) പ്രസിദ്ധീകരിച്ചത്.
അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ വഴി വിഭാവനം ചെയ്യുന്ന വിദ്യാര്‍ഥി സൗഹൃദമാതൃക ഇതാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വിലയിരുത്തി. സംസ്ഥാനത്ത് ഈ വര്‍ഷത്തെ അവസാന സെമസ്റ്റര്‍ ഫലം ആദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാലയാണ് എം.ജി. തിയറി പരീക്ഷകള്‍ മുപ്പതു ദിവസം മുന്‍പും പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 ദിവസം മുന്‍പുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം മൂല്യനിര്‍ണയവും ടാബുലേഷനും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയായിരുന്നു.

\"\"

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ചുവടെ.
അത്യസാധാരണ വേഗത്തില്‍ ബിരുദപരീക്ഷയുടെ അവസാന സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച് സ്വന്തം മുന്‍മാതൃകയുടെതന്നെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുന്നു എം.ജി സര്‍വകലാശാല.
ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ വിവിധ ബിരുദ പരീക്ഷകളുടെ ഫലം പ്രാക്ടിക്കല്‍ കഴിഞ്ഞ് വെറും പതിനാലു ദിവസത്തിനകം പ്രഖ്യാപിച്ചാണ് ഈ പുതുമാതൃക.
അക്ഷരാര്‍ത്ഥത്തില്‍, ഈ സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ വഴി വിഭാവനം ചെയ്യുന്ന വിദ്യാര്‍ത്ഥി സൗഹൃദമാതൃക!

കോവിഡ് മൂര്‍ച്ഛിച്ചു നിന്ന 2020ലും സമാനമായൊരു മികവ് എം ജി കാഴ്ചവെച്ചത് ഓര്‍ക്കുന്നു. അന്ന് പ്രായോഗിക പരീക്ഷ കഴിഞ്ഞ് അറുപത്തിനാലു ദിവസം കൊണ്ടും 2021ല്‍ ഇരുപത്തേഴു ദിവസം കൊണ്ടും കഴിഞ്ഞ വര്‍ഷം പതിനേഴു ദിവസം കൊണ്ടും ഫലമറിയിച്ച മികവാണ് ക്രമാനുഗതമായി ഉയര്‍ത്തി ഈ വര്‍ഷത്തെ പുതിയ റെക്കോഡിലേക്ക് സര്‍വകലാശാല എത്തിച്ചിരിക്കുന്നത്.

\"\"

സൂക്ഷ്മതയോടെയുള്ള മുന്നൊരുക്കവും കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത് ഏറ്റവും അഭിമാനത്തോടെ കാണുന്നു. ഈ രണ്ടു ഘടകങ്ങളും ചേര്‍ത്ത് ഇങ്ങനെയൊരു ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായത് നമ്മുടെ പൊതുവായ പരീക്ഷാ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഉറപ്പും ചെറുതല്ല.

അതിന്‍റെ സന്തോഷം അക്കാദമിക് സമൂഹത്തിനാകെ വേണ്ടി എം ജി സര്‍വ്വകലാശാലാ നേതൃത്വത്തെ അറിയിക്കട്ടെ. വിദ്യാര്‍ഥി കേന്ദ്രിതമായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന വിവിധ പദ്ധതികളില്‍ ഏറ്റവും മുന്നിലുള്ളതാണ് സമയത്തിനുള്ള ഫലപ്രഖ്യാപനം. അതിത്രയും കാര്യക്ഷമമായി നിറവേറ്റുന്നതില്‍ എം.ജി കാണിക്കുന്ന മുന്നോട്ടുപോക്കിന് ഹൃദയംഗമമായ അഭിവാദനങ്ങള്‍. ഇപ്രാവശ്യമിട്ട റെക്കോഡിന് പ്രത്യേകം സ്‌നേഹാശ്ലേഷം.

വിജയികള്‍ക്കും അനുമോദനങ്ങള്‍!

\"\"

Follow us on

Related News